മലയാളം ടൈപ്പിംഗ്

Malayalam
Typing
Author

കാർത്തിക് റോയി

Published

2024, ഏപ്രിൽ 29

കഴിഞ്ഞ പതിന്നൊന്ന് വർഷമായി കേരളത്തിന് പുറത്തു താമസിക്കുന്നതുകൊണ്ട് ഞാൻ മലയാളത്തിൽ എഴുന്നതും വായിക്കുന്നതും തീരെ കുറവായിരുന്നു. ഭാഗ്യവശാൽ എല്ലായിടത്തും മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് മലയാളത്തിൽ സംസാരിക്കാൻ സാധിച്ചിരുന്നു. എന്റെ വായന കുറയാൻ ഒരു പ്രധാന കാരണം മലയാള ഭാഷയിൽ ഡിജിറ്റൽ രൂപത്തിലുള്ള സാഹിത്യത്തിന്റെ അഭാവമാണ്. അന്യസംസ്ഥാനങ്ങളിലെ ഹോസ്റ്റലിലും മറ്റും താമസിച്ചിരുന്ന എനിക്ക് ഡിജിറ്റൽ രൂപത്തിലുള്ള പുസ്തകങ്ങളായിരുന്നു കൈവശം വയ്ക്കാനും വായിക്കാനും സൗകര്യം. അവ മൊബൈൽഫോണിലോ കമ്പ്യൂട്ടറിലോ സൂക്ഷിച്ചാൽപ്പിന്നെ എവിടെയും എളുപ്പത്തിൽ എടുത്തുവായിക്കാൻ സാധിക്കും. മലയാളത്തിൽ ഇവയുടെ കുറവ് എന്നെ തീരെ ദുഃഖിപ്പിച്ചിരുന്നു.

മേൽപ്പറഞ്ഞ അഭാവം മൂലം എനിക്ക് മുൻപ് തോന്നിയ നിരാശ, സായാഹ്ന ഫൗണ്ടേഷന്റെ പ്രശംസനീയമായ ശ്രമങ്ങൾ അടുത്തിടെ കണ്ടത്തിയതോടെ അല്പമെങ്കിലും കുറഞ്ഞിട്ടുണ്ട്. പകർപ്പവകാശപരിധി കഴിഞ്ഞ രചനകൾ, അല്ലെങ്കിൽ രചിയിതാക്കളോ അവകാശികളോ സ്വതന്ത്ര പ്രസിദ്ധീകരണത്തിനു അനുമതി നൽകിയ രചനകൾ, ഇവയാണ് സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൽ രൂപത്തിൽ മാത്രം പ്രസിദ്ധികരിക്കുന്നത്.

ഞാൻ ഒരു പതിവ് ബ്ലോഗർ അല്ലെങ്കിലും മലയാളത്തിൽ കുറച്ചെങ്കിലും എഴുതണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഞാൻ മലയാളം ടൈപ്പിംഗ് സ്വയം പഠിക്കാൻ തീരുമാനിച്ചത്. ഇംഗ്ലീഷ് ടൈപ്പിംഗ്, ശരിയായ രീതിയിൽ അല്ലെന്നിരുന്നാലും, അത്യാവശം വേഗത്തിലും ഏറെക്കുറെ തെറ്റുകൂടാതെയും എനിക്ക് ടൈപ്പ് ചെയ്യാൻ സാധിക്കും. മലയാളം ടൈപ്പിംഗ് പഠിക്കാനുള്ള എന്റെ ഈ പരിശ്രമത്തിൽ, ഇൻസ്ക്രിപ്റ്റ് എന്ന് അറിയപ്പെടുന്ന മലയാളം-സ്റ്റാൻഡേർഡ് കീബോർഡ് ലേഔട്ട് ഉപയോഗിക്കാനാണ് ഞാൻ തീരുമാനിച്ചത്. ഈ തീരുമാനം അതിന്റെ വ്യാപകമായ ഉപയോഗത്തിലും, ഹാർഡ്‌വെയർ ആയി ഒരു സാധാരണ QWERTY കീബോർഡ് മാത്രമേ ആവശ്യമുള്ളൂ എന്നതിലും വേരൂന്നിയതാണ്. കൂടാതെ ഭാവിയിൽ മറ്റ് ഇന്ത്യൻ ഭാഷകൾ ടൈപ്പുചെയ്യുന്നതിന് അടിത്തറ പാകുന്ന ഒരു സ്റ്റാൻഡേർഡ് സ്ക്രിപ്റ്റ് ലേഔട്ട് ആണ് ഇൻസ്ക്രിപ്റ്റ് പിന്തുടരുന്നത്.

ഇൻസ്ക്രിപ്റ്റ് തിരഞ്ഞെടുത്തുവെങ്കിലും മലയാളം ടൈപ്പ് ചെയ്യാൻ ഇതാണ് ഏറ്റവും മികച്ച കീബോർഡ് ലേഔട്ട് എന്ന് ഞാൻ കരുതുന്നില്ല. ഉദാഹരണത്തിനു വാട്ട്സാപ്പിൽ മെസ്സേജ് അയയ്ക്കുമ്പോൾ കൈയക്ഷരമോ ലിപ്യന്തരണമോ ഉപയോഗിച്ചാണ് ഞാൻ മലയാളം ടൈപ്പ് ചെയ്യാറുള്ളത്. എല്ലാവരും അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ ലേഔട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ചുവടെ ഒരു QWERTY യുഎസ് ലേഔട്ട് കീബോർഡിൽ ഉപയോഗിക്കാനായി മലയാള അക്ഷരങ്ങളും അവയുടെ അനുബന്ധ ഇംഗ്ലീഷ് കീ മാപ്പിംഗുകളും ഞാൻ നൽകിയിട്ടുണ്ട്. ഇവയെല്ലാം എന്റെ കൈവശമുള്ള ഒരു മാക്ക്ബുക്കിൽ പരീക്ഷിച്ചിട്ടുമുണ്ട്. മലയാളം - സ്റ്റാൻഡേർഡ് കീബോർഡ് ലേഔട്ട് എന്ന ഓപ്ഷനാണ് ഞാൻ തിരഞ്ഞെടുത്തത്. വിൻഡോസ് അല്ലെങ്കിൽ ലിനക്സ് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. സാധിക്കുമെങ്കിൽ ഞാൻ ഈ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഉപയോഗിച്ച് പിന്നീട് ഒന്നുകൂടെ പരീക്ഷിച്ചു നോക്കാം.

Note

എല്ലാ ഇംഗ്ലീഷ് വലിയക്ഷരങ്ങളും ക്യാപ്സ് ലോക്ക് കീ ഉപയോഗിക്കാതെ ഷിഫ്റ്റ് കീ ഉപയോഗിച്ച് തന്നെ ടൈപ്പ് ചെയ്യാൻ ശ്രദ്ധിക്കണം.

സ്വരാക്ഷരങ്ങൾ

അം അഃ
D E F R G T + Z S W ~ A Q Dx D_

സ്വരചിഹ്നങ്ങൾ

ി
d e f r g t = z s w ` a q x _

വ്യഞ്ജനാക്ഷരങ്ങൾ

k K i I U
; : p P }
[ { C
l L o O v
h H y Y c
/ j n b
M < m u
N B J

അക്ഷര രൂപങ്ങൾ

Note

താഴെ നിങ്ങൾ ‘k’ എന്നതിന് പകരം ‘;’ ഉപയോഗിക്കുകയാണെങ്കിൽ, ‘ക’ എന്നതിന് പകരം ‘ച’ എന്നതിനുള്ള രൂപങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതുപോലെ, സ്വരാക്ഷരങ്ങൾ ഒഴികെയുള്ള ഏത് അക്ഷരവും അവയുടെ രൂപങ്ങൾ ടൈപ്പ് ചെയ്യുന്നതിന് നിങ്ങൾക്ക് മാറ്റിസ്ഥാപിക്കാം.

കാ കി കീ കു കൂ കൃ കെ കേ കൈ കൊ കോ കൗ കം കഃ
k ke kf kr kg kt k= kz ks kw k` ka kq kx k_

സ്വവർഗ കൂട്ടക്ഷരങ്ങൾ

ക്ക ഗ്ഗ ങ്ങ യ്യ സ്സ
kdk idi UdU /d/ mdm
ച്ച ജ്ജ ഞ്ഞ ര്ര ശ്ശ
;d; pdp }d} jdj MdM
ട്ട ഡ്ഡ ണ്ണ ല്ല
‘d’ [d[ CdC ndn
ത്ത ദ്ദ ന്ന വ്വ
ldl odo vdv bdb
പ്പ ബ്ബ മ്മ ള്ള
hdh ydy cdc NdN

വർഗേതര കൂട്ടക്ഷരങ്ങൾ

ങ്ക ഗ്ന ഗ്മ ക്ഷ ശ്ച ജ്ഞ ന്ഥ
Udk idv idc kd< Md; pd} vdL
ഞ്ച ഞ്ജ ണ്മ സ്ഥ ത്ഥ ത്സ സ്റ്റ
}d; }dp Cdc mdL ldL ldm mdJdJ
ണ്ട ണ്ഡ ന്മ ത്ഭ ന്ധ ദ്ധ ന്റ
Cd’ Cd[ vdc ldY vdO odO vdJ
ന്ത ന്ദ ത്മ ക്ത ല്പ ത്ര ന്ര
vdl vdo ldc kdl ndh ldj vdj
മ്പ ഹ്ന ഹ്മ ത്ന ഗ്ദ ച്ഛ ന്റെ
cdh udv udc ldv ido ;d: vdJz

ചില്ലക്ഷരങ്ങൾ

ചില്ലക്ഷരങ്ങൾ ലഭിക്കാൻ വ്യഞ്ജനാക്ഷരത്തോടൊപ്പം രണ്ടുതവണ ചന്ദ്രക്കല ഉപയോഗിക്കുക.

V or vdd Cdd Ndd ? or ndd \ or jdd

ഈ ബ്ലോഗ് പോസ്റ്റ് നിങ്ങൾക്ക് ഉപയോഗകരമായി എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ എന്നെ ലിങ്ക്ഡ്ഇൻ അല്ലെങ്കിൽ മാസ്റ്റഡോൺ ഉപയോഗിച്ച് അറിയിക്കാവുന്നതാണ്.